മണിപ്പൂരിൽ വീണ്ടും പ്രതിഷേധം; അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുക്കി സംഘടനകൾ
Monday, October 2, 2023 12:14 AM IST
ഇംഫാൽ: മണിപ്പൂരിലെ ചുരാചന്ദ്പുരില്‍ അനിശ്ചിതകാല അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് കുക്കി സംഘടനകൾ. വിദ്യാർഥികളുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത ഏഴുപേരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്.
ചുരാചന്ദ്പുരിലെ എല്ലാ അതിര്‍ത്തികളും അടയ്ക്കുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
മണിപ്പൂരിൽ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴു പേർ അറസ്റ്റിലായിരുന്നു. ഇവരിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇംഫാലിലെ ചുരാചന്ദ്പൂരിൽ നിന്നാണ് ഇവരെ സിബിഐ അറസ്റ്റ് ചെയ്യ്തത്.