മം​ഗ​ളൂ​രു സ്ഫോ​ട​ന​ക്കേ​സ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തു
മം​ഗ​ളൂ​രു സ്ഫോ​ട​ന​ക്കേ​സ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തു
Thursday, December 1, 2022 9:55 PM IST
മം​ഗ​ളൂ​രു: മം​ഗ​ളൂ​രു സ്ഫോ​ട​ന​ക്കേ​സ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തു. ന​വം​ബ​ർ 19ന് ​മം​ഗ​ളൂ​രു​വി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​സ്ലാ​മി​ക് റെ​സി​സ്റ്റ​ൻ​സ് കൗ​ണ്‍​സി​ൽ (ഐ​ആ​ർ​സി) ഏ​റ്റെ​ടു​ത്തി​രു​ന്നു.

കേ​സി​ന് രാ​ജ്യാ​ന്ത​ര ഭീ​ക​ര​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​സ് എ​ൻ​ഐ​എ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു.


മം​ഗ​ളൂ​രു സ്‌​ഫോ​ട​ന​ത്തി​ന് മു​ൻ​പ് പ്ര​തി ഷാ​രി​ക് ട്ര​യ​ൽ ന​ട​ത്തി​യി​രു​ന്നെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചി​രു​ന്നു. സ്‌​ഫോ​ട​നം ന​ട​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച മു​ൻ​പ് ശി​വ​മോ​ഗ​യി​ലെ ഒ​രു വ​ന​മേ​ഖ​ല​യി​ൽ വ​ച്ച് പ്ര​തി ട്ര​യ​ൽ ന​ട​ത്തി​യെ​ന്നാ​ണ് എ​ൻ​ഐ​എ​യു​ടെ ക​ണ്ടെ​ത്ത​ൽ. ഇ​ത് സം​ഭ​വ​ത്തി​ന്‍റെ തീ​വ്ര​വാ​ദ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ന​ൽ​കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<