മലങ്കര ഡാമിന്‍റെ ആറ് ഷട്ടറുകള്‍ തുറന്നു; തീരത്ത് ജാഗ്രതാ നിര്‍ദേശം
മലങ്കര ഡാമിന്‍റെ ആറ് ഷട്ടറുകള്‍ തുറന്നു; തീരത്ത് ജാഗ്രതാ നിര്‍ദേശം
Thursday, June 8, 2023 3:35 PM IST
തൊടുപുഴ: നീരൊഴുക്ക് ശക്തമായതോടെ മലങ്കര ഡാമിന്‍റെ ആറ് ഷട്ടറുകള്‍ തുറന്നു. വൈകുന്നേരം മൂന്നിനാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.

ആറ് ഷട്ടറുകളും പരമാവധി ഒരു മീറ്റര്‍ വരെ ഉയര്‍ത്തി 234.918 ക്യുമെക്‌സ് ജലം തൊടുപുഴയാറ്റിലേക്ക് ഒഴുക്കി വിടും. തൊടുപുഴ- മൂവാറ്റുപുഴ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. പത്ത് ജില്ലകളിലാണ് നിലവില്‍ മഴ മുന്നറിയിപ്പുള്ളത്. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<