കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു
കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു
Saturday, October 1, 2022 9:09 PM IST
ചെ​ന്നൈ: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ (68) അ​ന്ത​രി​ച്ചു. ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. അ​ർ​ബു​ദ​ബാ​ധി​ത​നാ​യി​രു​ന്ന കോ​ടി​യേ​രി​യു​ടെ ആ​രോ​ഗ്യ​നി​ല ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് തലശേരിയിൽ നടക്കും.

2006 മു​ത​ൽ 2011 വ​രെ ആ​ഭ്യ​ന്ത​ര, വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​യി പ്ര​വ​ർ​ത്തി​ച്ചു. പ​തി​മൂ​ന്നാം കേ​ര​ള​നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വാ​യി​രു​ന്നു. ത​ല​ശേ​രി നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തെ​യാ​ണ് അ​ദ്ദേ​ഹം 2001 മു​ത​ൽ 2016 വ​രെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത്.

2015 ഫെ​ബ്രു​വ​രി​വ​രി​യി​ൽ ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന സി​പി​എം ഇ​രു​പ​ത്തി​യൊ​ന്നാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് കോ​ടി​യേ​രി ആ​ദ്യ​മാ​യി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. 2018 ൽ ​തൃ​ശൂ​രി​ൽ ര​ണ്ടാം വ​ട്ട​വും സം​സ്ഥാ​ന​സെ​ക്ര​ട്ട​റി​യാ​യി. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 28 ന് ​ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി സ്ഥാ​ന​മൊ​ഴി​യു​ക​യും ചെ​യ്തു.


ക​ണ്ണൂ​ർ ക​ല്ല​റ ത​ലാ​യി​ൽ എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ കോ​ടി​യേ​രി മൊ​ട്ടു​മ്മ​ൽ കു​ഞ്ഞു​ണ്ണി​ക്കു​റു​പ്പി​ന്‍റെ​യും നാ​രാ​യ​ണി​യ​മ്മ​യു​ടേ​യും മ​ക​നാ​യി 1953 ന​വം​ബ​ർ 16ന് ​ആ​ണ് കോ​ടി​യേ​രി​യു​ടെ ജ​ന​നം. കോ​ടി​യേ​രി​ക്ക് ആ​റു​വ​യ​സുള്ള​പ്പോ​ള്‍ അ​ച്ഛ​ന്‍ മ​രി​ച്ചു. തു​ട​ര്‍​ന്ന് അ​മ്മ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു വ​ള​ര്‍​ന്ന​ത്.

സി​പി​എം നേ​താ​വും ത​ല​ശേ​രി മു​ൻ എം​എ​ൽ​എ​യു​മാ​യ എം.​വി. രാ​ജ​ഗോ​പാ​ലി​ന്‍റെ മ​ക​ളും തി​രു​വ​ന​ന്ത​പു​രം ഓ​ഡി​യോ റി​പ്രോ​ഗ്രാ​ഫി​ക്‌ സെ​ന്‍റ​ർ ജീ​വ​ന​ക്കാ​രി​യു​മാ​യ എ​സ്. ആ​ർ. വി​നോ​ദി​നി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ബി​നോ​യ്, ബി​നീ​ഷ്. മ​രു​മ​ക്ക​ൾ: ഡോ. ​അ​ഖി​ല, റി​നീ​റ്റ.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<