പ്രതിഷേധം ശക്തമാകുന്നു; ധനമന്ത്രിയുടെ സുരക്ഷ കൂട്ടി
പ്രതിഷേധം ശക്തമാകുന്നു; ധനമന്ത്രിയുടെ സുരക്ഷ കൂട്ടി
Thursday, February 9, 2023 1:56 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ സുരക്ഷ പോലീസ് വർധിപ്പിച്ചു. ഇന്ന് ധനമന്ത്രി നിയമസഭയിൽ എത്തിയും തിരികെ പോയതും വൻ സുരക്ഷയിലായിരുന്നു.

ബജറ്റിലെ നികുതി വർധനവിനെതിരേ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. മന്ത്രിമാരെ വഴിയിൽ തടയുമെന്ന് യൂത്ത് ലീഗ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ധനമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<