യു​വ​തീ​പ്ര​വേ​ശ​ന സാ​ധ്യ​ത; ശ​ബ​രി​മ​ല​യി​ൽ വീ​ണ്ടും നി​രോ​ധ​നാ​ജ്ഞ​യ്ക്കു ശി​പാ​ർ​ശ
Monday, February 11, 2019 12:48 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ വീ​ണ്ടും നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്താ​ൻ നീ​ക്ക​വു​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് നേ​തൃ​ത്വം. കും​ഭ​മാ​സ പൂ​ജ​ക​ൾ​ക്ക് ശ​ബ​രി​മ​ല ന​ട ചൊ​വ്വാ​ഴ്ച തു​റ​ക്കാ​നി​രി​ക്കെ ശ​ബ​രി​മ​ല​യി​ൽ പൂ​ർ​ണ​മാ​യ നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്ന സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​സ്പി​യു​ടെ റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല ന​ട വീ​ണ്ടും തു​റ​ക്കാ​നാ​രി​ക്കേ ക​ന​ത്ത സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങാ​ണ് പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ദ​ക്ഷി​ണ​മേ​ഖ​ലാ എ​ഡി​ജി​പി അ​നി​ൽ​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 3,000 പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കും.

തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി​യു​ടെ ചു​മ​ത​ല​യു​ള്ള മ​നോ​ജ് ഏ​ബ്ര​ഹാ​മും കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ. മ​ധു, കോ​ട്ട​യം എ​സ്പി ഹ​രി​ശ​ങ്ക​ർ, പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ സ്പെ​ഷ​ൽ സെ​ൽ എ​സ്പി വി.​അ​ജി​ത് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​കും.

ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ യു​വ​തി​ക​ൾ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യേ​ക്കു​മെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ഷേ​ധം അ​തി​രു ക​ട​ക്കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​നാ​ണു പോ​ലീ​സ് തീ​രു​മാ​നം.

സു​പ്രീം കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​ര​ത്തേ ഏ​താ​നും യു​വ​തി​ക​ൾ ശ​ബ​രി​മ​ല​യി​ലെ​ത്തു​ക​യും അ​വ​ർ​ക്കെ​തി​രേ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു. തു​ലാ​മാ​സ പൂ​ജ​യ്ക്കാ​യി ന​ട തു​റ​ന്ന​പ്പോ​ൾ അ​തു കാ​ര്യ​മാ​യ ത​ര​ത്തി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും വ​ഴി​വ​ച്ചു.

​സാ​ഹ​ച​ര്യം ഇ​പ്പോ​ൾ നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്നാ​ണു പോ​ലീ​സ് വി​ല​യി​രു​ത്തു​ന്ന​തെ​ങ്കി​ലും അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലാ​ണ് പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും പോ​ലീ​സ് ക​രു​തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.