കാ​രാ​ട്ട് റ​സാ​ഖി​ന് ആ​ശ്വാ​സം; തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്ക് സ്റ്റേ
Monday, February 11, 2019 12:15 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​ടു​വ​ള്ളി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള ഇ​ട​തു സ്വ​ത​ന്ത്ര​ൻ കാ​രാ​ട്ട് റ​സാ​ഖി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്ക് സ്റ്റേ. ​സു​പ്രീം​കോ​ട​തി​യാ​ണ് വി​ധി സ്റ്റേ ​ചെ​യ്ത​ത്. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ങ്കി​ലും എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ വോ​ട്ടു ചെ​യ്യാ​ൻ റ​സാ​ഖി​ന് അ​ധി​കാ​ര​മി​ല്ല. ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റ​രു​തെ​ന്നും സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു.

എ​തി​ർ സ്ഥാ​നാ​ർ​ഥി എം.​എ. റ​സാ​ഖി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ഡോ​ക്യു​മെ​ന്‍റ​റി തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​വേ​ള​യി​ൽ മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം പ്ര​ദ​ർ​ശി​പ്പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വോ​ട്ട​ർ​മാ​രാ​യ കെ.​പി. മു​ഹ​മ്മ​ദ്, മൊ​യ്തീ​ൻ കു​ഞ്ഞി എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു ജ​സ്റ്റീ​സ് ഏ​ബ്ര​ഹാം മാ​ത്യു തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യ​ത്.

എ​തി​ർ​സ്ഥാ​നാ​ർ​ഥി മു​സ്ലിം ലീ​ഗി​ലെ എം.​എ. റ​സാ​ഖി​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​രാ​ട്ട് റ​സാ​ഖ് 573 വോ​ട്ടി​നാ​ണു വി​ജ​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.