പാ​ക് സൈ​നി​ക പോ​സ്റ്റ് ഇ​ന്ത്യ ത​ക​ർ​ത്തു
Friday, February 23, 2018 4:26 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാ​ക് സൈ​നി​ക പോ​സ്റ്റ് ഇ​ന്ത്യ ത​ക​ർ​ത്തു. പൂ​ഞ്ചി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു സ​മീ​പ​മു​ള്ള സൈ​നി​ക പോ​സ്റ്റാ​ണ് ത​ക​ർ​ത്ത​ത്. പൂ​ഞ്ചി​ലെ മെ​ന്ദാ​ർ സെ​ക്ട​റി​ൽ നി​ര​ന്ത​രം ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്ന പാ​ക് സൈ​നി​ക പോ​സ്റ്റാ​ണ് ഇ​ന്ത്യ ന​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

നേ​ര​ത്തെ പാ​ക് സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കു​പ്‌​വാ​ര ജി​ല്ല​യി​ലെ താം​ഗ്ധ​ർ സെ​ക്ട​റി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ സ്നൈ​പ്പ​ർ വെ​ടി​വ​യ്പി​ലാ​ണ് ബി​എ​സ്എ​ഫ് ജ​വാ​നാ​യ എ​സ്.​കെ.​മു​ർ​മു​വി​നു പ​രി​ക്കേ​റ്റ​ത്. അ​ന്നു​ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ ബ​ദാ​മി​ബാ​ഗ് ക​ന്‍റോണ്‍​മെ​ന്‍റി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ദ്ദേ​ഹം വ്യാ​ഴാ​ഴ്ച മ​രി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.