രണ്ട് ഹനുമാൻ കുരങ്ങുകളെ കൂട്ടിലാക്കി; മൃഗശാലയിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല
Tuesday, October 1, 2024 9:35 PM IST
തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങുകളില്‍ രണ്ട് എണ്ണത്തിനെ കൂട്ടിലാക്കി. ഭക്ഷണം എടുക്കാൻ വന്നപ്പോഴാണ് കുരങ്ങുകളെ കൂട്ടിലാക്കിയത്. ഒരണ്ണം ഇപ്പോഴും മരത്തിന് മുകളിൽ തുടരുകയാണ്.
ഇതിനെ മരത്തിൽ കയറി പിടികൂടാനാണ് മൃഗശാല അധികൃതരുടെ തീരുമാനം. ബുധനാഴ്ചയും മൃഗശാലയില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം കുരുങ്ങു കെണി നല്‍കണമെന്ന് വനം വകുപ്പിനോട് ആവശ്യപ്പെട്ടു.
രാത്രിയോടെ കുരങ്ങുകെണി സജ്ജമാകുമെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 8.45 ഓടെയാണ് മൂന്ന് ഹനുമാൻ കുരങ്ങുകൾ കൂട്ടില്‍ നിന്ന് പുറത്ത് ചാടിയത്.