ഗുരുഗ്രാമില്‍ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; രണ്ട് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു
ഗുരുഗ്രാമില്‍ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; രണ്ട് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു
Monday, October 3, 2022 11:08 AM IST
ചണ്ഡീഗഢ്: ഹരിയാന ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാര്‍ ഫേസ് 1 ല്‍ മൂന്ന് നില കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നതിനെ തുടര്‍ന്ന് രണ്ട് തൊഴിലാളികള്‍ കുടുങ്ങി. തിങ്കളാഴ്ച രാവിലെ രാവിലെ 7.20ന് ആയിരുന്നു അപകടം.

ജീര്‍ണാവസ്ഥയിലായ കെട്ടിടം സെപ്റ്റംബര്‍ 26 മുതല്‍ പൊളിച്ചു വരികയായിരുന്നു. കെട്ടിടത്തിന്‍റെ ഒന്നാം നില പൊളിക്കുന്നതിനിടെയാണ് സംഭവം.

അപകടസമയത്ത് 20 ഓളം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്) രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<