കാറിനുള്ളിൽ സെക്സ്: ദന്പതികൾ ശ്വാസം മുട്ടി മരിച്ചു
Tuesday, February 20, 2018 12:04 PM IST
ബോട്ട്റോപ്: കാറിനുള്ളിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട ദന്പതികൾ ശ്വാസം മുട്ടി മരിച്ചു. ജർമനിയിലെ ബോട്ട്റോപ് നഗരത്തിലെ വ്യാപാര സ്ഥാപനത്തിനു പിന്നിലാണ് സംഭവം. കാറിന്‍റെ എൻജിൻ സ്റ്റാർട്ടാക്കിയശേഷം ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു.

എൻജിൻ ചൂടായതിനെ തുടർന്നുണ്ടായ പുകയെ തുടർന്ന് ലോക്ക് ചെയ്ത കാറിൽനിന്ന് പുറത്തിറങ്ങാനാകാതെ ഇരുവരും മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.