പ​രി​ധി​വി​ട്ടി​ല്ല; നി​ർ​ഭ​യ​യു​ടെ മാ​താ​വി​നെ​തി​രാ​യ പ​രാ​മ​ർ​ശം വി​ശ​ദീ​ക​രി​ച്ച് മു​ൻ ഡി​ജി​പി
Friday, March 16, 2018 6:04 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട "നി​ർ​ഭ​യ’ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വി​നെ​തി​രേ താ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശം വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ക​ർ​ണാ​ട​ക മു​ൻ ഡി​ജി​പി എ​ച്ച്.​ടി സാം​ഗ്ലി​യാ​ന. ത​ന്‍റെ പ്ര​സ്താ​വ​ന പ​രി​ധി​വി​ട്ടി​ട്ടി​ല്ലെ​ന്നും സ്ത്രീ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ഉൗ​ന്നി​പ്പ​റ​യാ​നാ​ണ് താ​ൻ അ​പ്ര​കാ​രം പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്നും പ്ര​ത്യേ​കി​ച്ച് വി​ഷ​യ​മൊ​ന്നും ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​യി​രി​ക്കാം ഇ​ത്ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും സാം​ഗ്ലി​യാ​ന പ​റ​ഞ്ഞു.

നി​ർ​ഭ​യ​യു​ടെ മാ​താ​വി​നെ കു​റി​ച്ചാ​യി​രു​ന്നു സാം​ഗ്ലി​യാ​ന​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന. നി​ർ​ഭ​യു​ടെ അ​മ്മ​യ്ക്ക് ഇ​ത്ര ആ​കാ​ര വ​ടി​വു​ണ്ടെ​ങ്കി​ൽ മ​ക​ളു​ടെ സൗ​ന്ദ​ര്യം ഉൗ​ഹി​ക്കാ​വ​ല്ലോ എ​ന്നു പ​റ​ഞ്ഞ ഡി​ജി​പി, ബ​ലാ​ത്സം​ഗ​ത്തെ എ​തി​ർ​ക്കാ​തി​രു​ന്നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാം എ​ന്നും സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്കെ​ന്ന നി​ല​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ർ​ഭ​യ​യു​ടെ അ​മ്മ ആ​ശാ​ദേ​വി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ത്രീ​ക​ളെ ആ​ദ​രി​ക്കാ​ൻ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​യി​രു​ന്നു ഡി​ജി​പി ന​ട​ത്തി​യ പ​രാ​മ​ർ​ശം.

സാം​ഗ്ലി​യാ​ന​യു​ടെ പ​രാ​മ​ർ​ശ​ത്തി​നി​ടെ വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ത​ന്നെ രം​ഗ​ത്തെ​ത്തി. ഇ​തേ​തു​ട​ർ​ന്നാ​ണു വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ൻ ഡി​ജി​പി രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...