പാലക്കാട്ട് ആനകൾ വീണ്ടും ജനവാസ മേഖലയിൽ
Wednesday, February 21, 2018 8:17 AM IST
പാലക്കാട്: ജില്ലയിൽ ആനകൾ വീണ്ടും കാടിറങ്ങി ജനവാസ മേഖലയിലെത്തി. കുത്തന്നൂർ മേഖലയിലാണ് ആനകൾ ഇപ്പോൾ ഉള്ളത്.

കഴിഞ്ഞ ഓഗസ്റ്റിൽ കാടിറങ്ങി നാട്ടിലെത്തിയ കാട്ടാനകൾ ഒരാഴ്ചയിലേറെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭീതി വിതച്ചിരുന്നു.

പിന്നീട് കുങ്കിയാനകളെ വരെ എത്തിച്ച ശേഷമാണ് ആനകൾ കാടുകയറിയത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.