ചോ​ദി​ക്കാ​നും പ​റ​യാ​നും ആ​രു​മി​ല്ലേ..? അ​ഗ​ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ കൂ​ട്ട അ​വ​ധി​യി​ൽ
ചോ​ദി​ക്കാ​നും പ​റ​യാ​നും ആ​രു​മി​ല്ലേ..? അ​ഗ​ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ കൂ​ട്ട അ​വ​ധി​യി​ൽ
Wednesday, November 30, 2022 3:44 PM IST
സ്വന്തം ലേഖകൻ
പാലക്കാട്: അട്ടപ്പാടിയിലെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ കൂട്ട അവധിയിൽ. അവധി അപേക്ഷ നൽകാതെ അഞ്ച് ഡോക്ടർമാർ മുങ്ങിയതോടെ രോഗികൾ വലഞ്ഞു. ചികിത്സക്കെത്തിയ ആദിവാസി പെൺകുട്ടി കുഴഞ്ഞുവീണു.

ആദിവാസികൾ ഉൾപ്പെടെയുള്ള രോഗികളുടെ ഏക ആശ്രയമാണ് അഗളി സാമൂഹികാരോഗ്യ കേന്ദ്രം. ഇവിടെ ആകെയുള്ളത് ഒന്‍പത് ഡോക്ടർമാരാണ്. ഇതിൽ ഒരാൾ ശബരിമല ഡ്യൂട്ടിക്കും മറ്റൊരാൾ ട്രെയിനിംഗിനും പോയി. അഞ്ചുപേർ അനുമതിയില്ലാതെ അവധിയിലും പ്രവേശിച്ചു.


ബാക്കിയുള്ള ഒരു ഡോക്ടർ പോസ്റ്റുമോർട്ടം ഡ്യൂട്ടിയിലും മറ്റൊരാൾക്ക് ഉച്ചയ്ക്ക് ശേഷവുമാണ് ഡ്യൂട്ടി. ഇതോടെ ആശുപത്രിയിൽ ചികിത്സിക്കാൻ ഒരൊറ്റ ഡോക്ടർമാരുമില്ലാതായി. രാവിലെ മുതൽ എത്തിയ രോഗികൾ കാത്തുകാത്ത് വലഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<