തൃ​ശൂ​ർ: മ​ക​നെ​യും ചെ​റു​മ​ക​നെ​യും തീ ​കൊ​ളു​ത്തി കൊ​ന്ന പി​താ​വ് മ​രി​ച്ചു. തീ ​കൊ​ളു​ത്തി​യ ശേ​ഷം വി​ഷം ക​ഴി​ച്ച കൊ​ട്ടേ​ക്കാ​ട​ൻ ജോ​ൺ​സ​ൻ (67) ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ജോ​ൺ​സ​ൻ.

തൃ​ശൂ​ർ ചി​റ​ക്കേ​ക്കോ​ട് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ന്ന് പി​താ​വ്, മ​ക​ൻ ജോ​ജി​യെ​യും മ​രു​മ​ക​ളെ​യും പേ​ര​ക്കു​ട്ടി​യാ​യ ടെ​ണ്ടു​ല്‍​ക്ക​റെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

തൊ​ണ്ണൂ​റ് ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റ ജോ​ജി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍ ടെ​ണ്ടു​ല്‍​ക്ക​റും മ​രി​ച്ചു. മ​രു​മ​ക​ൾ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.