കി​ല്ല​ർ ഗി​ൽ! കി​വീ​സി​ന് റി​ക്കാ​ർ​ഡ് തോ​ൽ​വി
കി​ല്ല​ർ ഗി​ൽ! കി​വീ​സി​ന് റി​ക്കാ​ർ​ഡ് തോ​ൽ​വി
Wednesday, February 1, 2023 10:32 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​സി​സി​യു​ടെ പൂ​ർ​ണാം​ഗ​ത്വ​മു​ള്ള ഒ​രു രാ​ജ്യ​ത്തി​ന്‍റെ ട്വ​ന്‍റി - 20 ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വ​ലി​യ മാ​ർ​ജി​നി​ലു​ള്ള തോ​ൽ​വി എ​ന്ന നാ​ണം​കെ​ട്ട റി​ക്കാ​ർ​ഡ് ന്യൂ​സി​ല​ൻ​ഡ് സ്വ​ന്ത​മാ​ക്കി​യ മ​ത്സ​ര​ത്തി​ലെ ജ​യ​ത്തോ​ടെ ഇ​ന്ത്യ​ക്ക് മ​റ്റൊ​രു പ​ര​മ്പ​ര നേ​ട്ടം. മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ലെ 168 റ​ൺ​സി​ന്‍റെ ജ​യ​ത്തോ​ടെ 2 -1 എ​ന്ന നി​ല​യി​ൽ ലീഡെ‌‌‌‌ടുത്ത ഇ​ന്ത്യ, ട്രോ​ഫി കാ​ബി​ന​റ്റി​ൽ മ​റ്റൊ​രു ക​പ്പ് കൂ​ടി എ​ത്തി​ച്ചു.

കു​ട്ടി​ക്രി​ക്ക​റ്റി​ലെ ക​ന്നി സെ​ഞ്ചു​റി കു​റി​ച്ച് ടീ​മി​ലെ "കു​ട്ടി' താ​രം ശു​ഭ്മാ​ൻ ഗി​ൽ നി​റ​ഞ്ഞാ​ടി​യ മ​ത്സ​ര​ത്തി​ൽ നീ​ല​പ്പ​ട 234 റ​ൺ​സാ​ണ് കു​റി​ച്ച​ത്. ട്വ​ന്‍റി -20-യി​ലെ ഒ​രു ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ നേ​ടി​യ ഗി​ല്ലി​ന്‍റെ(126*) ക​രു​ത്തി​ന് മു​ന്പി​ൽ കി​വീ​സ് ബൗ​ള​ർ​മാ​ർ നി​ലം​പ​രി​ശാ​യി. വി​ജ​യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശു​ന്നെ​ന്ന തോ​ന്ന​ൽ ഒ​രി​ക്ക​ൽ പോ​ലും ഉ​യ​ർ​ത്താ​തി​രു​ന്ന കി​വീ​സ് വെ​റും 66 റ​ൺ​സി​നാ​ണ് പു​റ​ത്താ​യ​ത്.

സ്കോ​ർ:
ഇ​ന്ത്യ 234/4(20)
ന്യൂ​സി​ല​ൻ​ഡ് 66/10(12.1)


35 റ​ൺ​സ് നേ​ടി​യ ഡാ​രി​ൽ മി​ച്ച​ലി​ന് മാ​ത്ര​മാ​ണ് അ​തി​ഥി ബാ​റ്റിം​ഗ് നി​ര​യി​ൽ ഭേ​ദ​പ്പെ​ട്ട സ്കോ​ർ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​ത്. 13 റ​ൺ​സ് നേ​ടി​യ മി​ച്ച​ൽ സാ​ന്‍റ്ന​റാ​ണ് കി​വീ​സി​ന്‍റെ ര​ണ്ടാ​മ​ത്തെ മി​ക​ച്ച സ്കോ​റി​നു​ട​മ. നാ​ല് ബാ​റ്റ​ർ​മാ​ർ ഡ​ക്കി​ന് പു​റ​ത്താ​യ​പ്പോ​ൾ, ഫി​ൻ അ​ല​ൻ(1), ഡെ​വ​ൺ കോ​ൺ​വെ(1), ഗ്ലെ​ൻ ഫി​ലി​പ്സ്(2) എ​ന്നി​വ​ര​ട​ക്കം അ​ഞ്ച് പേ​ർ ഒ​റ്റ​യ​ക്ക സ്കോ​റി​ന് പു​റ​ത്താ​യി.


നാ​ലോ​വ​റി​ൽ 16 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റെ​ടു​ത്ത നാ​യ​ക​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യാ​ണ് നീ​ല​പ്പ​ട​യു​ടെ ബൗ​ളിം​ഗ് നി​ര​യെ ന​യി​ച്ച​ത്. അ​ർ​ഷ്ദീ​പ് സിം​ഗ്, ഉ​മ്രാ​ൻ മാ​ലി​ക്ക്, ശി​വം മാ​വി എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി.

നേ​ര​ത്തെ, 63 പ​ന്തി​ൽ 12 ‌ഫോ​റു​ക​ളും ഏ​ഴ് സി​ക്സ​റു​ക​ളു​മാ​യി മൊ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ലെ വി​ശാ​ല​മാ​യ ഔ​ട്ട്ഫീ​ൽ​ഡി​നെ നി​സാ​ര​വ​ൽ​ക്ക​രി​ച്ച ഗി​ല്ലി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. നാ​ലാം വി​ക്ക​റ്റി​ൽ നാ​യ​ക​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​(30) - ഗിൽ സഖ്യം നേ​ടി​യ 103 റ​ൺ​സാ​ണ് ഇ​ന്ത്യ​യെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്.

ര​ണ്ടാം ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ൽ ഇ​ഷാ​ൻ കി​ഷ​നെ(1) ന​ഷ്ട​മാ​യ നീ​ല​പ്പ​ട​യു​ടെ ബാ​റ്റിം​ഗ് പ​ത​റു​മെ​ന്ന് തോ​ന്നി​പ്പി​ച്ചെ​ങ്കി​ലും രാ​ഹു​ൽ ത്രി​പാ​ഠി(44) ഗി​ല്ലി​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ ആ​ക്രോ​ബാ​റ്റി​ക് ക്യാ​ച്ചി​ലൂ​ടെ പു​റ​ത്താ​ക്കി​യ കി​വീ​സി​ന് ഗി​ല്ലെ​ന്ന യാ​ഗാ​ശ്വ​ത്തെ ഒ​രു​ത​ര​ത്തി​ലും പി​ടി​ച്ചു​കെ​ട്ടാ​ൻ സാ​ധി​ച്ചി​ല്ല.

കി​വീ​സി​നാ​യി ഡാ​രി​ൽ മി​ച്ച​ൽ, ഇ​ഷ് സോ​ധി, ബ്ലെ​യ​ർ ടി​ക്ന​ർ, മൈ​ക്ക​ൾ ബ്രേ​സ്‌​വെ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<