ശുഹൈബ് വധം: സിബിഐ അന്വേഷിക്കണമെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്
Saturday, February 24, 2018 3:38 PM IST
ക​ണ്ണൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ശു​ഹൈ​ബി​നെ (29) വെ‌​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലുറച്ച് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​ അംഗം കെ.സുധാകരൻ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ സാ​ക്ഷി​ക​ൾ തി​രി​ച്ച​റി​ഞ്ഞ​തോ‌​ടെ ഡ​മ്മി പ്ര​തി​ക​ളാ​ണെ​ന്നു​ള്ള ആ​രോ​പ​ണം കോൺഗ്രസ് പിൻവലിച്ച മട്ടാണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ തി​ല്ല​ങ്കേ​രി വ​ഞ്ഞേ​രി​യി​ലെ ആ​കാ​ശ് (26), മു​ട​ക്കോ​ഴി മ​ല​യ്ക്കു സ​മീ​പ​ത്തെ ക​രു​വ​ള്ളി​യി​ലെ റി​ജി​ൻ​രാ​ജ് (28) എ​ന്നി​വ​രെ​യാ​ണ് സാ​ക്ഷി​ക​ൾ തി​രി​ച്ച​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ യ​ഥാ​ർ​ഥ പ്ര​തി​ക​ള​ല്ലെ​ന്നും യ​ഥാ​ർ​ഥ പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ൽ നി​രാ​ഹാ​രം ആ​രം​ഭി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി ശു​ഹൈ​ബി​നെ വെ​ട്ടി​യ സം​ഘ​ത്തി​ല്ലി​ല്ലെ​ന്ന് സാ​ക്ഷി​ക​ളി​ലൊ​രാ​ളാ​യ നൗ​ഷാ​ദ് പ​റ​ഞ്ഞ​തോ​ടെ കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്ന​താ​യാ​ണ് പി​ന്നീ​ട് ക​ണ്ട​ത്.

എ​ന്നാ​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ യ​ഥാ​ർ​ഥ പ്ര​തി​ക​ളാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ആദ്യമേ വ്യക്തമാക്കിയിരുന്നു. സാ​ക്ഷി​ക​ൾ ഇവരെ തി​രി​ച്ച​റി​ഞ്ഞ​തോ‌​ടെ ഡ​മ്മി പ്ര​തി​ക​ളെന്ന ആരോപണത്തിന്‍റെ കളങ്കത്തിൽ നിന്നും പോലീസ് രക്ഷപെട്ട് നിൽക്കുകയാണ്. മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ട​ണ​മെ​ന്നും അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് കോൺഗ്രസിന്‍റെ ഇപ്പോഴത്തെ പ്രധാന ആവശ്യം.

ക​ണ്ണൂ​ർ സ്പെ​ഷ​ൽ സ​ബ് ജ​യി​ൽ ഓ​ഫീ​സി​ൽ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് (ഒ​ന്ന്) എം.​സി. ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ത്തി​യ​ത്. വെ​ട്ടേ​റ്റ നൗ​ഷാ​ദ്, റി​യാ​സ് എ​ന്നി​വ​രും മ​റ്റൊ​രു സാ​ക്ഷി​യു​മാ​ണ് തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ന് എ​ത്തി​യ​ത്. നൗ​ഷാ​ദി​നും റി​യാ​സി​നു​മൊ​പ്പം മ​റ്റൊ​രു സാ​ക്ഷി​ കൂ​ടി വ​ന്നി​രു​ന്നു​വെ​ങ്കി​ലും സാ​ക്ഷി​യു​ടെ സ്വ​കാ​ര്യ​ത പ​രി​ഗ​ണി​ച്ച് ആ​രാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. സാ​ക്ഷി​ക​ളു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച് പോ​ലീ​സ് വാ​ഹ​നം ജ​യി​ലി​നു​ള്ളി​ലേ​ക്ക് ക​യ​റ്റി​യാ​ണ് ഇ​വ​രെ പു​റ​ത്തേ​ക്കി​റ​ക്കി​യ​ത്.

അ​റ​സ്റ്റി​ലാ​യ ര​ണ്ടു​പേ​രും ഡ​മ്മി പ്ര​തി​ക​ളാ​ണെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ പ്ര​ധാ​ന ആ​രോ​പ​ണം. എ​ന്നാ​ൽ സം​ഭ​വ​ത്തി​നി​ടെ പ​രി​ക്കേ​റ്റ​വ​രും സാ​ക്ഷി​ക​ളു​മാ​യ​വ​ർ ആ​ദ്യം അ​റ​സ്റ്റി​ലാ​യ​വ​രെ​ക്കു​റി​ച്ച് സം​ശ​യം ഉ​ന്ന​യി​ച്ച​തി​നാ​ലാ​ണ് ഇ​വ​ർ മു​ഖ്യ​പ്ര​തി​ക​ള​ല്ലെ​ന്ന സം​ശ​യം പാ​ർ​ട്ടി ഉ​ന്ന​യി​ച്ച​തെ​ന്നും ഇ​വ​ർ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ കാ​ര്യം അം​ഗീ​ക​രി​ക്കു​ന്ന​താ​യും കെ.സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.