മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ല്ല; രാ​ജ്ഭ​വ​ന് അ​തൃ​പ്തി
മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ല്ല; രാ​ജ്ഭ​വ​ന് അ​തൃ​പ്തി
Tuesday, October 4, 2022 2:45 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​ദേ​ശ​യാ​ത്ര​യി​ല്‍ രാ​ജ്ഭ​വ​ന് ക​ടു​ത്ത അ​തൃ​പ്തി. യാ​ത്ര​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം ഗ​വ​ര്‍​ണ​റെ രേ​ഖാ​മൂ​ലം അ​റി​യി​ക്കാ​ത്ത​തി​ലാ​ണ് അ​തൃ​പ്തി.

മു​ഖ്യ​മ​ന്ത്രി​യും മറ്റു മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും വി​ദേ​ശ​യാ​ത്ര​യ്ക്ക് പോ​കു​മ്പോ​ള്‍ ഗ​വ​ര്‍​ണ​റെ നേ​രി​ല്‍ ക​ണ്ട് പ​രി​പാ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ക്കു​ക​യും രേ​ഖാ​മൂ​ലം വി​ശ​ദാം​ശ​ങ്ങ​ള്‍ കൈ​മാ​റു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് കീ​ഴ്വ​ഴ​ക്കം. എ​ന്നാ​ല്‍ ഈ ​കീ​ഴ്വ​ഴ​ക്കം ലം​ഘി​ക്ക​പ്പെ​ട്ട​താ​ണ് രാ​ജ്ഭ​വ​ന് അ​തൃ​പ്തി​യാ​യ​ത്.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ക​ണ്ണൂ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി യാ​ത്ര​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. പ​ത്തു​ദി​വ​സം യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. ഗ​വ​ർ​ണ​ർ യാ​ത്രാ​മം​ഗ​ള​ങ്ങ​ൾ നേ​രു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക​മാ​യി യാ​ത്ര​യെ​ക്കു​റി​ച്ച് അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.


നോ​ര്‍​വേ, ഇം​ഗ്ല​ണ്ട്, വെ​യി​ല്‍​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് നി​ശ്ച​യി​ച്ച​തി​ലും ര​ണ്ടു ദി​വ​സം വൈ​കി​യാ​ണ് സം​ഘം പു​റ​പ്പെ​ട്ട​ത്. മ​ന്ത്രി​മാ​രാ​യ പി.​രാ​ജീ​വ്, വി.​അ​ബ്ദു​റ​ഹി​മാ​ൻ തു​ട​ങ്ങി​യ​വ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<