മധുവിന്‍റെ മരണം: കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് വിശദീകരണം തേടി
Saturday, February 24, 2018 10:57 AM IST
ന്യൂഡൽഹി: അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്‍റെ മർദനമേറ്റ് ആദിവാസി യുവാവ് മധു മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തോട് വിശദീകരണം തേടി. കേന്ദ്ര ആദിവാസി ക്ഷേമവകുപ്പ് മന്ത്രി ജുവൽ ഓറമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ആൾക്കൂട്ടം ആദിവാസി യുവാവിനെ കൊലപ്പെടുത്തിയത് ഗുരുതരമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ മധുവിന്‍റെ കുടുംബത്തെ സന്ദർശിക്കാൻ പട്ടികജാതി പട്ടികവർഗ കമ്മീഷൻ ചെയർമാൻ വി.എസ്. മാവോജി അഗളിലെത്തി. മധുവിന്‍റെ കുടുംബത്തിന്‍റെയും നാട്ടുകാരുടെയും പരാതികൾ അന്വേഷിക്കുമെന്നും മാവോജി പറഞ്ഞു. അ​ന്വേ​ഷ​ണം നേ​രാ​യ മാ​ർ​ഗ​ത്തി​ൽ കൊ​ണ്ടു​പോ​കു​ക​യാ​ണ് ക​മ്മീ​ഷ​ന്‍റെ ല​ക്ഷ്യ​മെ​ന്നും മാ​വോ​ജി കൂ​ട്ടി​ച്ചേ​ർ​ത്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.