മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് ജ​യം. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ച​വാ​ൻ ര​വീ​ന്ദ്ര വ​സ​ന്ത​റാ​വു ആ​ണ് വി​ജ​യി​ച്ച​ത്. 1457 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു വ​സ​ന്ത​റാ​വു​വി​ന്‍റെ വി​ജ​യം.

ക​ടു​ത്ത മ​ത്സ​ര​ത്തി​ന് ഒ​ടു​വി​ലാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വി​ജ​യം നേ​ടി​യ​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി 40000ത്തോ​ളം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലേ​യ്ക്ക് എ​ത്തി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് കോ​ൺ​ഗ്ര​സ് ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ചു.

കോ​ൺ​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് എം​പി വ​സ​ന്ത് ച​വാ​ൻ അ​ന്ത​രി​ച്ച ഒ​ഴി​വി​ലാ​ണ് ഇ​വി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.