പാ​ല​ക്കാ​ട്: ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​ൽ പാ​ല​ക്കാ​ട് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ത​ക​ർ​പ്പ​ൻ വി​ജ​യം.18724 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് എ​ത്തി​യ രാ​ഹു​ൽ പാ​ല​ക്കാ​ട​ൻ കോ​ട്ട കീ​ഴ​ട​ക്കി​യ​ത്. വ​ൻ ലീ​ഡ് പ്ര​തീ​ക്ഷി​ച്ച ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും വോ​ട്ട് വ​ർ​ധി​പ്പി​ച്ച​ത് ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

2021 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ഏ​ഴാ​യി​രം വോ​ട്ട് അ​വ​ർ​ക്ക് കു​റ​ഞ്ഞു. 2021 ൽ ​ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി 34143 വോ​ട്ട് നേ​ടാ​യി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 29355 വോ​ട്ടും കി​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കു​റി 27077 വോ​ട്ട് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. 7066 വോ​ട്ട് 2021 നെ ​അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞു.

ന​ഗ​ര​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ് മു​ന്നേ​റ്റം

വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ബി​ജെ​പി മു​ന്നേ​റ്റം ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് പി​ന്നോ​ക്കം പോ​വു​ക​യാ​യി​രു​ന്നു. ബി​ജെ​പി​ക്ക് ന​ഷ്ട​പ്പെ​ട്ട വോ​ട്ടു​ക​ളു​ടെ ഭൂ​രി​ഭാ​ഗ​വും കോ​ൺ​ഗ്ര​സ് പാ​ള​യ​ത്തി​ലെ​ത്തി.

ക​ഴി​ഞ്ഞ ത​വ​ണ ക​പ്പി​നും ചു​ണ്ടി​നും ഇ​ട​യി​ൽ ന​ഷ്ട​മാ​യ മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ വി​ജ​യി​ച്ച് ക​യ​റാം എ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് പ്രാ​ദേ​ശി​ക​മാ​യി ഏ​റെ ബ​ന്ധ​മു​ള്ള സി.​കൃ​ഷ്ണ​കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. എ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തി​ന്‍റെ അ​ങ്ക​ലാ​പ്പി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വം.

പാ​ള​യ​ത്തി​ൽ​പ​ട തി​രി​ച്ച​ടി​യാ​യോ

എ ​ക്ലാ​സ് മ​ണ്ഡ​ല​ത്തി​ൽ ത​ങ്ങ​ൾ​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യു​ടെ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബി​ജെ​പി. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ക​ല്ലു​ക​ടി​യും സ​ന്ദീ​പ് വാ​ര്യ​രു​ടെ പു​റ​ത്തു​പോ​ക​ലും ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ൽ ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ​യും സ​ന്ദീ​പ് വാ​ര്യ​രു​ടെ​യും പേ​രു​ക​ൾ കേ​ട്ടി​രു​ന്നു. പി​ന്നീ​ട് പ്രാ​ദേ​ശി​ക​മാ​യി ഏ​റെ ബ​ന്ധ​മു​ള്ള സി.​കൃ​ഷ്ണ​കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ലെ സ്റ്റേ​ജി​ൽ നി​ന്ന് സ​ന്ദീ​പ് വാ​ര്യ​രെ ഒ​ഴി​വാ​ക്കി​യ​തും പി​ന്നീ​ട് അ​ദ്ദേ​ഹം പാ​ർ​ട്ടി വി​ട്ട​തും തി​രി​ച്ച​ടി​യാ​യി.

പാ​ല​ക്കാ​ട് സ്ഥാ​പി​ച്ച ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ ഫ്ല​ക്സ് ക​ത്തി​ച്ച​തും അ​ണി​ക​ളു​ടെ ചേ​രി​തി​രി​ഞ്ഞു​ള്ള പോ​രു​ക​ളും പ​രി​ഹ​രി​ക്കാ​ൻ നേ​തൃ​ത്വം ഇ​ട​പെ​ടാ​ത്ത​തും തി​രി​ച്ച​ടി​യാ​യി എ​ന്നു​വേ​ണം ക​രു​താ​ൻ. പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്ന് ചി​ല കൗ​ൺ​സി​ല​ർ​മാ​ർ വി​ട്ടു​നി​ന്ന​ത് ബി​ജെ​പി നേ​തൃ​ത്വം ഗൗ​ര​വ​മാ​യി കാ​ണാ​ത്ത​തും വോ​ട്ടിം​ഗി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ഇ​തെ​ല്ലാം വ​രും ദി​വ​സ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കും.

വോ​ട്ട് വ​ർ​ധി​പ്പി​ച്ച് ഡോ.​പി.​സ​രി​ൻ

സീ​റ്റ് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി​വ​ച്ച് എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച ഡോ.​പി.​സ​രി​ൻ വോ​ട്ട് വ​ർ​ധി​പ്പി​ച്ച​ത് സി​പി​എ​മ്മി​ന് നേ​ട്ട​മാ​യി. വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ലും മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന അ​ദ്ദേ​ഹം മൂ​ന്നാം സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ ബി​ജെ​പി​യും മൂ​ന്നാം സ്ഥാ​ന​ത്താ​യ എ​ൽ​ഡി​എ​ഫും ത​മ്മി​ൽ 2250 വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സം മാ​ത്ര​മാ​ണു​ള്ള​ത്. പ​ര​സ്യ​വി​വാ​ദ​വും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ താ​മ​സി​ച്ച ഹോ​ട്ട​ലി​ലെ രാ​ത്രി റെ​യ്ഡും എ​ൽ​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​യെ​ങ്കി​ലും വോ​ട്ട് വ​ർ​ധി​പ്പി​ച്ച​ത് നേ​ട്ട​മാ​യി.