ഗവർണർ-മുഖ്യമന്ത്രി കൂടിക്കാഴ്ച പൂർത്തിയായി
Sunday, July 20, 2025 4:58 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം മൂന്നിന് ആരംഭിച്ച കൂടിക്കാഴ്ച ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.
സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമായിരിക്കെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
സർവകലാശാലകളിലെ പ്രതിസന്ധി, ഭാരതാംബാ വിവാദം, ബില്ലുകൾക്ക് ഗവർണർ അംഗീകാരം നൽകാത്തത് അടക്കം നിരവധി തര്‍ക്ക വിഷയങ്ങൾ സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ട്.