കണ്ണൂരിൽ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി; കുഞ്ഞിനായി തിരച്ചിൽ
Sunday, July 20, 2025 9:22 AM IST
കണ്ണൂർ: ചെമ്പല്ലിക്കുണ്ട് രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനായി നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
രാത്രി ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സ്കൂട്ടറിലെത്തിയ പ്രദേശവാസിയായ റിമ എന്ന യുവതിയാണ് കുഞ്ഞുമായി പുഴയിലേക്ക് ചാടിയത്. സ്ഥലത്ത് മീൻപിടിച്ചുകൊണ്ടിരുന്നവർ സംഭവം കണ്ട് ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.