തി​രു​വ​ന​ന്ത​പു​രം: ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ​നി​ന്ന് കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​രി​ൽ​നി​ന്നാ​ണ് കൂ​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

സ്ഥ​ലം കാ​ണാ​നി​റ​ങ്ങി​യ​താ​ണെ​ന്ന് കു​ട്ടി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഇ​വ​ർ ക​റ​ങ്ങി ന​ട​ക്കു​ന്ന​ത് പോലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. മൂ​വ​രും ട്രെ​യി​നി​ൽ ക​യ​റി പോ​യ​താ​യാ​യി​രു​ന്നു സൂ​ച​ന.