മണിപ്പൂരിലും ആസാമിലും വൻ ലഹരി വേട്ട; 88 കോടിയുടെ മെത്താഫെറ്റമിന്‍ പിടിച്ചെടുത്തു
Sunday, March 16, 2025 7:54 PM IST
ന്യൂഡല്‍ഹി: കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് വൻ ലഹരി ശേഖരം പിടികൂടി. മണിപ്പൂരിലെ ഇംഫാല്‍, ആസാമിലെ ഗുവാഹത്തി എന്നിവിടങ്ങളില്‍ നിന്ന് 88 കോടി രൂപയുടെ മെത്താഫെറ്റമിന്‍ ഗുളികകളാണ് പിടിച്ചെടുത്തത്.
രഹസ്യ വരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വൻ ലഹരി ശേഖരം കണ്ടെത്തിയത്. നാര്ക്കോടിക്ക്സ് കണ്ട്രോള് ബ്യൂറോയാണ് പരിശോധന നടത്തിയത്.
അതേസമയം രാജ്യാന്തര ലഹരിക്കടത്തുസംഘത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ലഹരി കടത്തുസംഘങ്ങളോട് ഒരു ദയയും ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.