കോഴിക്കോട്ട് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയിൽ
Saturday, March 15, 2025 5:25 PM IST
കോഴിക്കോട്: ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് വെള്ളൂര്‍ കോടഞ്ചേരിയില്‍ ആണ് സംഭവം.
ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന (19) യാണ് മരിച്ചത്. വീട്ടുകാർ പുറത്തുപോയ സമയത്താണ് കുട്ടി ആത്മഹത്യചെയ്തത്.
മടപ്പള്ളി ഗവ. കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥിനിയാണ് ചന്ദന. പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.