കായംകുളത്ത് അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Friday, February 28, 2025 1:26 AM IST
ആലപ്പുഴ: കായംകുളത്ത് അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കായംകുളം ബസ് സ്റ്റാന്റ് പരിസരത്തുനിന്നാണ് പ്രതി പിടിയിലായത്. ഓച്ചിറ സ്വദേശി ഡോൺ ബോസ്കോ ഗ്രിക്ക് (26) ആണ് പിടിയിലായത്.
അഞ്ച് കിലോ കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ക്രിമിനൽ കേസ് പ്രതികൾ ഇപ്പോൾ ലഹരി വിൽപ്പനയിലേക്ക് മാറുന്നതായും പോലീസ് പറഞ്ഞു.