കോഴിക്കോട്ട് കാണാതായ വയോധികന്റെ മൃതദേഹം കനാലിനരികില്‍
Friday, February 28, 2025 12:53 AM IST
കോഴിക്കോട്: കാണാതായ വയോധികന്റെ മൃതദേഹം കനാലിനരികില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശേരി കൂട്ടാലിടയിലാണ് സംഭവം.
നരയംകുളം മൊട്ടമ്മപ്പൊയില്‍ മാധവ (85)നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് ഇയാളെ കാണാതായത്.
മാധവൻ കൂട്ടാലിട കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തി ഡോക്ടറെ കണ്ടതായും പിന്നീട് ഇവിടെയുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതായും ആളുകള്‍ കണ്ടിരുന്നു. ഈ ഹോട്ടലിന് സമീപത്തായുള്ള കനാലിന്റെ അരികിലാണ് മൃതദേഹം കണ്ടത്.