മാതാവിനെ ആക്രമിച്ച കേസ്; മകൻ അറസ്റ്റിൽ
Thursday, February 27, 2025 11:45 PM IST
തിരുവനന്തപുരം: മാതാവിനെ ആക്രമിച്ച കേസിൽ ലഹരിക്കടിമയായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച നടന്ന സംഭവത്തിൽ ചെറ്റച്ചൽ സ്വദേശി മുഹമ്മദ് ഫയാസ് (19) ആണ് അറസ്റ്റിലായത്.
അമ്മയെ ആക്രമിച്ചശേഷം യുവാവ് വീട് അടിച്ചു തകർത്ത് നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിൽ 46 വയസുകാരിയായ മാതാവ് വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വിതുര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നാലു ലഹരി കേസുകളിലെ പ്രതിയാണ് ഫയാസെന്നും പോലീസ് പറഞ്ഞു.