ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ
Thursday, February 27, 2025 11:00 PM IST
കണ്ണൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ മണക്കടവ് ശ്രീവത്സം വീട്ടിൽ ശ്രീതേഷി(35)നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്തിൽ ശ്യാം എന്ന വ്യാജ പേര് ഉപയോഗിച്ചായിരുന്നു യുവാവ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ ചോദ്യം ചെയ്തു വരുകയാണെന്നും ഇയാൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.