ചുങ്കത്തറയിൽ കൂറുമാറിയ പഞ്ചായത്തംഗത്തിന്റെ കട തകർത്തു
Thursday, February 27, 2025 10:36 PM IST
മലപ്പുറം: ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ ഇടത് അംഗത്തിന്റെ ഭർത്താവ് നടത്തുന്ന കട സിപിഎം പ്രവർത്തകർ തകർത്തതായി പരാതി. സുധീർ പുന്നപാലയുടെ കടയാണ് ഒരു സംഘം തകർത്തത്.
മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.റീനയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സുധീർ പുന്നപ്പാല പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമി സംഘം കട തകർത്ത് താക്കോൽ കൊണ്ടുപോയെന്നും സുധീർ പറഞ്ഞു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തനിക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് സുധീർ പുന്നപ്പാല മലപ്പുറം എസ്പിക്ക് പരാതി നൽകി.