യുപിയിൽ കടുവ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്; കടുവയെ നാട്ടുകാർ തല്ലിക്കൊന്നു
Thursday, February 27, 2025 10:14 PM IST
ലഖ്നോ: രണ്ടു പേരെ ആക്രമിച്ച കടുവയെ നാട്ടുകാർ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ദുധ്വ ടൈഗര്‍ റിസര്‍വിലെ ബഫര്‍ സോണിന് സമീപമാണ് സംഭവം.
രണ്ട് വയസ് പ്രായമുള്ള പെണ്‍കടുവയാണ് ചത്തത്. പ്രദേശവാസികള്‍ കടുവയെ സംഭവ സ്ഥലത്തുവെച്ചുതന്നെ കൊന്നതായാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തികടുവയുടെ ജഡം കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തതായും അധികൃതർ അറിയിച്ചു.
കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.