വിൽപ്പനയ്ക്കായി വിദേശ മദ്യം കടത്തിക്കൊണ്ട് വന്നു; ചാലക്കുടി സ്വദേശി അറസ്റ്റിൽ
Thursday, February 27, 2025 9:31 PM IST
തൃശൂര്‍: വിൽപ്പനയ്ക്കായി 40 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം ജീപ്പിൽ കടത്തിക്കൊണ്ട് വന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ അതിരപ്പിള്ളിയിൽ ആണ് സംഭവം.
ചാലക്കുടി സ്വദേശി രമേഷ്(52) എന്നയാളാണ് അറസ്റ്റിലായത്. എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
അതിരപ്പിള്ളി പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളിൽ അനധികൃത വിൽപ്പന നടത്തുന്നതിനാണ് ഇയാൾ മദ്യം കടത്തിക്കൊണ്ട് വന്നത്. ചാലക്കുടി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടർ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.