ചരിഞ്ഞ കാട്ടാനയുടെ ശരീരത്തിൽ വെടിയുണ്ട; വനം വകുപ്പ് അന്വേഷണം തുടങ്ങി
Thursday, February 27, 2025 9:16 PM IST
മലപ്പുറം: ചോളമുണ്ടയിൽ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ ചരിഞ്ഞ കാട്ടാനയുടെ ശരീരത്തിൽ വെടിയുണ്ട കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിലാണ് വെടിയുണ്ട കിട്ടിയത്.
സംഭവത്തിൽ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ സെപ്റ്റിക് ടാങ്കിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വെടിയുണ്ട ബാലസ്റ്റിക് പരിശോധനക്ക് അയക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. പ്രദേശത്ത് പതിവായി കാണപ്പെടുന്ന കാട്ടാനയാണ് ചരിഞ്ഞത്.