ഹോളി; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
Thursday, February 27, 2025 8:28 PM IST
മുംബൈ: ഹോളിയോടനുബന്ധിച്ച് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. കുർള എൽടിടിയിൽ നിന്ന് കൊച്ചുവേളിയിലേക്കാണ് സർവീസുകൾ അനുവദിച്ചത്.
കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണ് ട്രെയിൻ. ഹോളി പ്രമാണിച്ച് സാധാരണ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിക്കാറില്ല. എന്നാൽ യാത്രാത്തിരക്ക് മൂലമാണ് ഇത്തവണ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്.
ട്രെയിൻ സമയം: എൽടിടി - കൊച്ചുവേളി (01063): മാർച്ച് ആറ്,13 തീയതികളിൽ (വ്യാഴാഴ്ച) എൽടിയിൽ നിന്ന് വൈകുന്നേരം നാലിന് പുറപ്പെട്ട് വെള്ളിയാഴ്ചകളിൽ രാത്രി 10.45ന് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളി - എൽടിടി (01064): മാർച്ച് എട്ട്, 15 തീയതികളിൽ (ശനിയാഴ്ച) കൊച്ചുവേളിയിൽ നിന്ന് വൈകുന്നേരം 4.20ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 12.45 ന് എൽടിടിയിലെത്തും.