ചാമ്പ്യൻസ് ട്രോഫി; പാക്കിസ്ഥാൻ ബംഗ്ലാദേശ് മത്സരം മഴയിൽ ഒലിച്ചുപോയി
Thursday, February 27, 2025 7:51 PM IST
റാവല്‍പിണ്ടി: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ പാക്കിസ്ഥാൻ ബംഗ്ലാദേശ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
ആദ്യ രണ്ട് മത്സരങ്ങളും തോറ്റ പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും സെമി സാധ്യതകൾ നേരത്തേ അവസാനിച്ചിരുന്നു. അവസാന മത്സരത്തിൽ ബംഗ്ലദേശിനെതിരെ വിജയിച്ച് നാണക്കേടൊഴിവാക്കാമെന്ന പ്രതീക്ഷയിലായിരുന്നു പാക്പട.
ഇന്ത്യയുൾപ്പെടുന്ന എ ഗ്രൂപ്പിൽ ബംഗ്ലദേശിനും താഴെ നാലാം സ്ഥാനത്താണു പാക്കിസ്ഥാൻ. മാർച്ച് രണ്ടിന് നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് പോരാട്ടത്തിൽ ഗ്രൂപ്പ്എയിലെ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കും.