വിദ്യാർഥിനിയും സുഹൃത്തും മരിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു
Thursday, February 27, 2025 7:24 PM IST
പാലക്കാട്: വിദ്യാർഥിനിയെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പാലക്കാട് മുതലമട സ്വദേശികളായ അർച്ചന, ഗിരീഷ് എന്നിവരെയാണ് രണ്ടിടങ്ങളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുതലമട പത്തിച്ചിറയിലെ സ്വന്തം വീട്ടിനുള്ളിലാണ് അര്‍ച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുതലമട മിനുക്കംപാറയിലെ വീടിന് സമീപത്തുനിന്നാണ് ഗിരീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലാണെന്നും വീട്ടുകാർ ബന്ധത്തെ എതിർത്തിരുന്നുവെന്നും പോലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ "ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍ : 1056, 0471-2552056).