റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്കൻ മരിച്ചു
Thursday, February 27, 2025 6:01 PM IST
കോഴിക്കോട്: വാഹനാപകടത്തിൽ മധ്യവയസ്കൻ മരിച്ചു. കുറ്റ്യാടി-വടകര സംസ്ഥാന പാതയില്‍ വട്ടോളി സ്കൂളിന് സമീപമാണ് അപകടമുണ്ടായത്.
വട്ടോളിയിലെ കുഞ്ഞിപ്പറമ്പത്ത് സുരേഷ് ആണ് മരിച്ചത്. ഇയാൾ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നാദാപുരം ഭാഗത്ത് നിന്ന് വന്ന കാർ ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ പിന്നീട് കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു.