കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ പുലിയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു
Thursday, February 27, 2025 5:01 PM IST
കമ്പിപാലം: റോഡ് മുറിച്ചുകടക്കുകയായിരുന്ന പുലിയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കമ്പിപാലത്ത് രാവിലെ എട്ടോടെ ആണ് സംഭവം.
ഗൂഡല്ലൂര്‍ സ്വദേശി രാജന്റെ ബൈക്കാണ് പുലിയെ ഇടിച്ചത്. പുലി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ പുലി റോഡിൽ അൽപ സമയം കിടന്ന ശേഷം കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ബൈക്ക് യാത്രികനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.