തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി പണം കവര്‍ന്നു; പ്രതികൾ പിടിയിൽ
Thursday, February 27, 2025 3:54 PM IST
കായംകുളം: തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി പണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. കേസിലെ അഞ്ചും ആറും പ്രതികളായ അല്‍ത്താഫ് (25), സല്മാന് (27) എന്നിവരാണ് പിടിയിലായത്. രണ്ടും മൂന്നും നാലും പ്രതികളെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
കന്യാകുമാരി സ്വദേശി വൈസിലിനെയാണ് ഇവര്‍ തട്ടിക്കൊണ്ടു പോയി മർദിച്ച് പണം കവർന്നത്. റെയില്‍വേ കോണ്ട്രാക്റ്റ് ജോലിക്ക് എത്തിയ ഇയാൾ ചേരാവള്ളിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
അക്രമികള്‍ വൈസിലിനെ തട്ടിക്കൊണ്ടു പോയി മൊബൈല്‍ ഫോണു പേഴ്സും കൈക്കലാക്കി. ശേഷം ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം പിന്‍വലിക്കുകയായിരുന്നു.