വ​യ​നാ​ട്: ക​ള​ക്ട​റേ​റ്റി​ലെ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​രി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. ക്ലാ​ർ​ക്കാ​യ ജീ​വ​ന​ക്കാ​രി​യാ​ണ് ഓ​ഫീ​സ് ശു​ചി​മു​റി​യി​ൽ കൈ ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ഓ​ഫീ​സി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ മാ​ന​സി​ക പീ​ഡ​ന​മാ​ണ് ആ​ത്മ​ഹ​ത്യ ശ്ര​മ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം.

ജോ​യി​ന്‍റ് കൗ​ൺ​സി​ൽ നേ​താ​വ് പ്ര​ജി​ത്ത് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് പ​രാ​തി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി ഇ​ന്‍റേ​ണ​ൽ കം​പ്ലൈ​ന്‍റ് ക​മ്മി​റ്റി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി നി​ല​നി​ൽ​ക്കെ യു​വ​തി​യെ ക്ര​മ​വി​രു​ദ്ധ​മാ​യി സ്ഥ​ലം​മാ​റ്റി എ​ന്നാ​ണ് ആ​രോ​പ​ണം.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഇ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് ഉ​ണ്ടാ​യി​രു​ന്നു. ഈ ​സി​റ്റിം​ഗി​ലും ജീ​വ​ന​ക്കാ​രി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു​വെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക പ​റ​ഞ്ഞു. ഇ​തി​ൽ മ​നം​നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യ ശ്ര​മ​മെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നു. യു​വ​തി​യെ ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.