ആശമാർക്ക് ആശ്വാസം! മൂന്നു മാസത്തെ പ്രതിഫല കുടിശിക തീർത്തു
Thursday, February 27, 2025 2:53 PM IST
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കൽ ആശാ വർക്കർമാരുടെ സമരം തുടങ്ങി 18-ാം ദിവസം സർക്കാർ നടപടി. ആശാ പ്രവർത്തകർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശിക കൂടി അനുവദിച്ചു.
ഇതോടെ മൂന്ന് മാസത്തെ കുടിശികയും സംസ്ഥാന സർക്കാർ തീർത്തു. കൂടാതെ ഇൻസെന്റീവിലെ കുടിശികയും കൊടുത്തുതീർത്തു.
അതേസമയം സമരക്കാർ മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ഒന്നു മാത്രമാണ് ഇതെന്നും ഓണറേറിയം വർധനയാണ് പ്രധാന ആവശ്യമെന്നും പ്രതികരിച്ച സമരക്കാർ സമരം തുടരുമെന്നും വ്യക്തമാക്കി.