വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാന്റെ മൊഴിയെടുക്കുന്നു
Thursday, February 27, 2025 12:22 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നു. പാങ്ങോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തി മൊഴി രേഖപ്പെടുത്തുന്നത്.
ആറ്റിങ്ങള്‍ ഡിവൈഎസ്പി അടക്കമുള്ളവരും ഉടന്‍ ഇവിടെയെത്തും. കൊലപാതക കാരണം സംബന്ധിച്ച വിവരങ്ങള്‍ പോലീസ് തേടും.
എലി വിഷം കഴിച്ചെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത.
അഫാന്റെ കുടുംബത്തിന് പണം കടംനല്കിയവരുടെ മൊഴിയും പോലീസ് എടുത്തിരുന്നു. പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളജിൽ കഴിയുന്ന അഫാന്റെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഉമ്മയുടെ മൊഴിയെടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പോലീസിന്റെ ശ്രമം.