വ്യായാമത്തിനിടെ അന്പത്തിയേഴുകാരന് കുഴഞ്ഞുവീണ് മരിച്ചു
Thursday, February 27, 2025 11:54 AM IST
പാലക്കാട്: ജിംനേഷ്യത്തില്‍ വ്യായാമത്തിനിടെ അന്പത്തിയേഴുകാരന് കുഴഞ്ഞുവീണ് മരിച്ചു. വട്ടമ്പലം സ്വദേശി സന്തോഷ് കുമാര്‍ ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ആറോടെയാണ് സംഭവം. കോടതിപടിയിലുള്ള ജിംനേഷ്യത്തില്‍ എത്തി വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.