ആസാമിൽ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി
Thursday, February 27, 2025 11:30 AM IST
മോറിഗാവ്: ആസാമിലെ മൊറിഗാവ് ജില്ലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ അഞ്ച് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
ഇന്ന് പുലർച്ചെ 2:25 ന് അനുഭവപ്പെട്ട ഭൂകമ്പത്തില്‍ 16 കിലോമീറ്റർ ദൂരത്തില്‍ പ്രകമ്പനം ഉണ്ടായി.
ചൊവ്വാഴ്ച പുലർച്ചെ ബംഗാൾ ഉൾക്കടലിലും റിക്ടർ സ്കെയിലിൽ 5.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.