ലഹരിയിൽ യുവാവ് അമ്മയെ മർദിച്ചു; പോലീസെത്തി ഡിഅഡിക്ഷൻ സെന്ററിലേക്ക് മാറ്റി
Thursday, February 27, 2025 11:09 AM IST
മലപ്പുറം: വേങ്ങരയിൽ എംഡിഎംഎ ലഹരിയിൽ യുവാവ് അമ്മയെ മർദിച്ചു പരിക്കേൽപ്പിച്ചു. വേങ്ങര ചെനക്കലിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
ചെനക്കൽ സ്വദേശി സൽമാൻ എംഡിഎംഎക്ക് അടിമയാണ്. യുവാവിന്റെ പരാക്രമത്തെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി യുവാവിനെ ഡിഅഡിക്ഷൻ സെന്ററിലേക്ക് മാറ്റി.