പുതുക്കിയ വഖഫ് ബില്ലിന് അംഗീകാരം നല്കി കേന്ദ്ര മന്ത്രിസഭ
Thursday, February 27, 2025 10:58 AM IST
ന്യൂഡല്‍ഹി: സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ബജറ്റ് സമ്മേളത്തിന്റെ രണ്ടാംഘട്ടത്തില്‍ ബില്‍ പാര്‍ലമെന്റിന് മുന്നിലെത്തുമെന്നാണ് വിവരം.
വഖഫ് ബോര്‍ഡില്‍ അമുസ്ലീംകളെ ഉള്‍പ്പെടുത്തുന്നതും നിയമത്തിന്റെ പേര് മാറ്റുന്നതും അടക്കമുള്ള ബിജെപി അംഗങ്ങളുടെ 14 ഭേദഗതികള്‍ ചേര്‍ത്തുള്ളതാണ് പുതുക്കിയ ബില്‍. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു ബില്‍ ജെപിസിയില്‍ അംഗീകരിച്ചത്.
ഫെബ്രുവരി 13ന് ബിജെപി എംപി ജഗദംബിക പാല് നേതൃത്വം നല്കുന്ന ജെപിസി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, എഎപി, ശിവസേന-യുബിടി, മജ്ലിസ് പാര്‍ട്ടി അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ തള്ളിയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.