കെപിസിസി നേതൃമാറ്റം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല: സതീശൻ
Thursday, February 27, 2025 10:54 AM IST
ന്യൂഡൽഹി: കെപിസിസി നേതൃമാറ്റം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ഉചിതമായ സമയത്ത് അവര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും സസതീശൻ പ്രതികരിച്ചു.
ഡൽഹിയിൽ കോൺഗ്രസ് യോഗത്തിനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ. നേതൃമാറ്റം സംബന്ധിച്ച് കേരളത്തിലോ ഡല്‍ഹിയിലോ ഒരു ചര്‍ച്ചയും നടക്കുന്നില്ല.
തന്റെ ഭാഗത്തുനിന്ന് കോണ്‍ഗ്രസിനെതിരായ ഒരു വാര്‍ത്തയും കിട്ടില്ല. വേറെ വാര്‍ത്തയില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ പുറത്തേക്ക് കയറുന്നതെന്തിനാണെന്നും സതീശൻ ചോദിച്ചു.
പാര്‍ട്ടിയില്‍ ഒരു തര്‍ക്കവുമില്ല. ശശി തരൂര്‍ പറഞ്ഞത് സ്വന്തം അഭിപ്രായം മാത്രമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.