കുട്ടിയെ ബെല്‍റ്റ് കൊണ്ടടിച്ചു; പിതാവിനെതിരേ പോലീസ് കേസെടുത്തു
Thursday, February 27, 2025 9:25 AM IST
പത്തനംതിട്ട: പതിനാലുകാരനെ ബെല്‍റ്റ് കൊണ്ടടിച്ച പിതാവിനെതിരേ പോലീസ് കേസ്. കൂടൽ സ്വദേശി രാജേഷ് കുമാറിനെതിരെയാണ് കേസെടുത്തത്. ബാലനീതി നിയമപ്രകാരമാണ് കേസ്.
മർദനം പതിവായപ്പോൾ കുട്ടിയുടെ അമ്മ തന്നെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. പിന്നീട് ഇത് സിഡബ്യൂസിക്ക് കൈമാറി.
വാഴപ്പോള കൊണ്ടടിക്കുന്ന ദൃശ്യങ്ങളാണ് കൈമാറിയത്. ഇതേ തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ സിഡബ്യൂസി ആണ് പോലീസിനോട് ആവശ്യപ്പെട്ടത്.
പോലീസ് അന്വേഷണത്തിനിടെ പിതാവ് നേരത്തേ ബെല്‍റ്റ് കൊണ്ടടിച്ചെന്ന് കുട്ടി മൊഴി നല്കി. ഈ സാഹചര്യത്തിലാണ് കേസെടുത്തത്.