മദ്യം വാങ്ങാൻ പണം നൽകിയില്ല; യുവതിക്ക് നേരെ കത്തിയാക്രമണം
Thursday, February 27, 2025 7:45 AM IST
ബംഗുളൂരു: കർണാടകയിൽ മദ്യം വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിക്ക് നേരെ ആക്രമണം. ബംഗുളൂരുവിലാണ് സംഭവം.
പ്രതിയായ ആനന്ദ്, വടക്കൻ ബംഗുളൂരുവിലെ പ്രാന്തപ്രദേശമായ കൊത്തനൂരിലെ വീടിന് പുറത്ത് ഇരിക്കുകയായിരുന്ന നാഗലക്ഷ്മി എന്ന യുവതിയെയാണ് ആക്രമിച്ചത്.
നാഗലക്ഷ്മിയോട് ആനന്ദ് പണം ആവശ്യപ്പെട്ടു. മദ്യം വാങ്ങാനാണ് പണം ചോദിക്കുന്നതെന്ന് മനസിലാക്കിയ നാഗലക്ഷ്മി പണം നൽകിയില്ല. തുടർന്ന് പ്രകോപിതനായ ആനന്ദ് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് നാഗലക്ഷ്മിയെ ആക്രമിക്കുകയായിരുന്നു.
അക്രമാസക്തനായ ആനന്ദിനെ നാട്ടുകാരാണ് കീഴടക്കിയത്. തുടർന്ന് പോലീസിന് കൈമാറി. ആക്രമണത്തിൽ നാഗലക്ഷ്മിയുടെ മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.